ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന് വധശിക്ഷ: പ്രക്ഷോഭത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു

 


ഡാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടി നേതാവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. പോലീസും പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസിന്റെ വെടിയേറ്റാന് 23 പേര്‍ കൊല്ലപ്പെട്ടത്. 1971ല്‍ രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ യുദ്ധകുറ്റം ചുമത്തിയാണ് ജമാഅത്തെ ഇസ്‌ലാമി നേതാവും പാര്‍ട്ടി ഉപാധ്യക്ഷനുമായ ധല്‍വാര്‍ ഹുസൈന്‍ സയദീക്ക് കോടതി വധശിക്ഷ വിധിച്ചത്.

യുദ്ധകുറ്റത്തിന് ബംഗ്ലാദേശില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ജമാഅത്തെ ഇസ്‌ലാമി നേതാവാണ് ധല്‍വാര്‍ ഹുസൈന്‍ സയദി. 2010 ജൂണിലാണ് ധല്‍വാര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. കൂട്ടക്കൊല ഉള്‍പ്പെടെ പത്തൊമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തീവെപ്പ്, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകളും ഇതില്‍ ഉള്‍പ്പെടും. യുദ്ധക്കുറ്റം നടത്തിയെന്ന കേസില്‍ ധല്‍വാര്‍ ഹുസൈന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്. എന്നാല്‍, സയ്യിദിക്കെതിരെ വധശിക്ഷ ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു.

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന് വധശിക്ഷ: പ്രക്ഷോഭത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു
വധശിക്ഷയെത്തുടര്‍ന്നുണ്ടായ പ്രതിഷേധ സമരങ്ങള്‍ 15 ജില്ലകളില്‍ ശക്തമാണ്. കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് രാഷ്ട്രീയ ഏറ്റുമുട്ടലുകളും പ്രക്ഷോഭങ്ങളും സാധാരണമാണ്.

ജമാ അത്തെ ഇസ്ലാമി നേതാവിനെതിരെ യുദ്ധകുറ്റത്തിന് ആദ്യ വിധി വന്ന ജനുവരി 21 മുതല്‍ ഇതുവരെ 50 പേരാണ് പ്രക്ഷോഭത്തില്‍ രാജ്യത്ത് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ നാലു പോലീസുകാരും ഉള്‍പ്പെടും. ഇതില്‍ രണ്ട് പോലീസുകാരെ പ്രക്ഷോഭകര്‍ അടിച്ച് കൊല്ലുകയായിരുന്നു. ഗൈബന്ദ പോലീസ് സ്‌റ്റേഷനുനേരെ 10,000 പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം നടന്നത്. ചെറുബോംബുകളും വടികളുമായി പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് 23 പേര്‍ കൊല്ലപ്പെട്ടത്.
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന് വധശിക്ഷ: പ്രക്ഷോഭത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു
അതേസമയം പ്രക്ഷോഭകര്‍ ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായും നിരവധി വീടുകളും ആരാധനാലയങ്ങളും ആക്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്. ചിറ്റഗോംഗില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ട് പറയുന്നു. വരുംദിനങ്ങളില്‍ ബംഗ്ലാദേശില്‍ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.

SUMMARY: Dhaka: At least 34 people were killed in Bangladesh in a wave of violence on Thursday as Islamists reacted furiously to a ruling that one of their leaders must hang for war crimes during the 1971 independence conflict.

Keywords: World news, Shot dead, Clashes, Police, Protesters, Erupted, Delwar Hossain Sayedee, Jamaat-e-Islami, Vice president,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia