ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂണ്‍: ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 31 പേര്‍ മരിച്ചു. 40 പേര്‍ പ്രളയത്തില്‍ ഒലിച്ചുപോയതായി സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകാശിയില്‍ മിന്നല്‍ പ്രളയമുണ്ടായത്.
മേഘസ്ഫോടനത്തെതുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മണ്ണിടിച്ചിലും മിന്നല്‍പ്രളയവും പ്രദേശത്തെ ദുരിതപൂര്‍ണമാക്കി. 30 വര്‍ഷത്തിനിടയില്‍ ഇത്തരമൊരു ദുരന്തം ഇതാദ്യമായാണ് ഉത്തരകാശിയെ ബാധിക്കുന്നത്. പ്രളയത്തില്‍ നിരവധി പാലങ്ങള്‍ ഒലിച്ചുപോയി.
ദേശീയപാത വെള്ളത്തിനടിയിലായി. നൂറുകണക്കിന് വീടുകളും പ്രളയത്തില്‍ തകര്‍ന്നു. ഉത്തരകാശിയില്‍ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിയതായി റിപോര്‍ട്ടുണ്ട്. ഐ.ടി.ബി.പിയും സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 200ലേറെ കുടുംബങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
English Summery
Dehradun: In the worst tragedy to hit Uttarkashi in more than 30 years, 31 people have died and at least 40 are feared missing in the flash floods that occurred late on Friday night. A cloud burst in the middle of Friday night triggered landslides and flash floods, which destroyed hundreds of homes in the Uttarkashi area.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

