മൂന്ന്‌ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

മൂന്ന്‌ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
കായംകുളം: കായംകുളത്ത് അഴീക്കടലിനടുത്ത് കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. ഗോകുല്‍ ഗിരി (15), ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുവിന്റെ മകന്‍ സി.ആര്‍. ജ്ഞാനചക്ഷുസ് (15), പുതുപ്പള്ളി മാര്‍ത്തോമ്മ സ്കൂളിനു സമീപം കിരണ്‍ (15) എന്നിവരാണു മരിച്ചത്. മൂവരും ഒരു ബൈക്കിലാണ്‌ കടല്‍ത്തീരത്തെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മാസങ്ങള്‍ക്കുമുന്‍പ് 2 വിദ്യാര്‍ത്ഥികള്‍ ഇതേസ്ഥലത്ത് മുങ്ങിമരിച്ചിരുന്നു.

English Summery
Kayamkulam: 3 colleges drowned and died in sea. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia