ഗുജറാത്തില്‍ പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

 


ഗുജറാത്തില്‍ പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
രാജ്‌കോട്ട്: രാജ്‌കോട്ടിലുണ്ടായ പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവെപ്പില്‍ കലാശിച്ചത്.

സുരേന്ദ്രനഗര്‍ ജില്ലയിലെ താന്‍ ഗദിലുണ്ടായ മേളയ്ക്കിടയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വാക്കേറ്റം അക്രമത്തില്‍ കലാശിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.

വെടിയേറ്റയുടനെ ഒരു ദളിത് ബാലന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ട് യുവാക്കള്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

SUMMERY: Rajkot: Three Dalit youths were killed after police firing at Thangadh town near Rajkot following clashes with members from another community, officials said.

keywords: National, obituary, Gujrath, Murder, Police shoot out, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia