SWISS-TOWER 24/07/2023

റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ കൊല്ലപ്പെട്ടു
റാസല്‍ ഖൈമ: ബുധനാഴ്ച രാവിലെ റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ കൊല്ലപ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്. റാസല്‍ ഖൈമയിലെ ഷംസിന്‌ സമീപത്താണ്‌ അപകടമുണ്ടായത്. കൊല്ലം കരുനാഗപ്പിള്ളി സ്വദേശികളായ ഷമീര്‍, ബഷീര്‍ തയ്യില്‍ (38), ഹാഷിം എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്.

പെരുന്നാളിനോടനുബന്ധിച്ച് ബഷീര്‍ തയ്യില്‍ ദുബായിലെ സുഹൃത്തുക്കളെ സന്ദര്‍ശിച്ച് മടങ്ങവേയാണ്‌ അപകടമുണ്ടായത്. മൂന്ന്‌ പേരും അപകടസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.

റാസല്‍ ഖൈമയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഗ്രോസറി നടത്തിവരികയായിരുന്ന ബഷീര്‍ ഒരാഴ്ച മുന്‍പാണ്‌ നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. മരണപ്പെട്ട ഷമീറിനേയും ഹാഷിമിനേയും ബഷീര്‍ ഗ്രോസറിയിലെ ജോലിക്കായി നാട്ടില്‍ നിന്നും തന്റെ ഒപ്പം കൂട്ടിക്കൊണ്ടു വരികയായിരുന്നു. മൃതദേഹങ്ങള്‍ റാസല്‍ ഖൈമയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

English Summery
Three Indian expatriates died in a major road accident in Ras Al Khaimah on Wednesday morning, after their car crashed against another vehicle, driven by an Emirati.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia