ന്യൂഡല്‍ഹി: ഡല്‍ഹി ബസ് ടെര്‍മിനലിന് സമീപം യുവതി വെടിയേറ്റ് മരിച്ചു. ഭജന്‍പുര നിവാസിയായ പൂജ (25)യാണ് കൊല്ലപ്പെട്ടത്. സരൈ കാലേ ഖാന്‍ ബസ് ടെര്‍മിനലിനുസമീപം ഞായറാഴ്ച 8 മണിയോടെയാണ് സംഭവം. പൂജയും മുന്‍ഷി യാദവ് എന്ന യുവാവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ യാദവ് പൂജയുടെ മുഖത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. പൂജ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുന്‍ഷി യാദവിനെ ജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
മുന്‍ഷി യാദവ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപോര്‍ട്ട്. സംഭവം നടന്നിടത്തുനിന്നും 100 മീറ്റര്‍ അകലം മാത്രമാണ് പോലീസ് പോസ്റ്റിലേയ്ക്ക് ഉണ്ടായിരുന്നത്. യുവതി വെടിയേറ്റുവീണ് 5 മിനിറ്റിനുള്ളില്‍ ഡല്‍ഹി പോലീസിന്റെ പിസിആര്‍ വാന്‍ സ്ഥലത്തെത്തി.
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
SUMMARY: New Delhi: A 25-year-old woman was shot dead by a man near the Sarai Kale Khan bus terminus in south Delhi at around 8 pm on Sunday.
Keywords: National news, Pooja, Bhajanpura, East Delhi, Altercation, Accused, Munshi Yadav, Shot, Died, Spot.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.