ഒലിച്ചുപോയ 20 വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാണ്ടി: (www.kvartha.com 10.06.2014) ഹിമാചല്‍ പ്രദേശിലെ ബീസ് നദിയില്‍ ഒലിച്ചുപോയ 20 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഇനിയും കണ്ടെത്താനായില്ല. പ്രകൃതി ദുരന്ത നിവാരണ സേനയും സൈന്യവും ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുകയാണ്. ഹൈദരാബാദില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‌പെട്ടത്.

അതേസമയം കാണാതായ വിദ്യാര്‍ത്ഥികള്‍ ജീവനോടെ അവശേഷിക്കാനുള്ള സാധ്യത മങ്ങുകയാണ്. തിങ്കളാഴ്ച കണ്ടെടുത്ത അഞ്ച് മൃതദേഹങ്ങള്‍ വ്യോമമാര്‍ഗം ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോയി.

84 പേരടങ്ങുന്ന സംഘമാണ് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. ഇതില്‍ 10 മുങ്ങല്‍ വിദഗ്ദ്ധരും ഉള്‍പ്പെടും. അപകടം നടന്ന തലൗത്തില്‍ നിന്നും പണ്ടോഹ് ഡാം വരെയാണ് തിരച്ചില്‍ നടത്തുന്നത്. തലൗത്തില്‍ നിന്ന് 15 കിമീ അകലെയാണ് പണ്ടോഹ് ഡാം.

ഒലിച്ചുപോയ 20 വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ലചൊവ്വാഴ്ച മുതലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ സൈന്യം പങ്കെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Mandi: Rescue workers of NDRF and the Indian Army Tuesday started the search operation to locate 20 students of an engineering college in Hyderabad who went missing after strong currents in river Beas in Himachal Pradesh's Mandi district washed them away.

Keywords: Himachal Pradesh, Mandi district, missing students, VNR Engineering Students, Larji Dam, Beas
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia