ഉത്തര്‍പ്രദേശില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 152 മരണം

 


ലഖ്‌നൗ: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 152 പേര്‍ കൊല്ലപ്പെട്ടു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ദുരിതബാധിതരായി. സംസ്ഥാനത്തെ പ്രധാനനദികളായ ശ്രദ്ദ, ഗാഗ്ര, രാം ഗംഗ, ഗംഗ, യമുന, ബെത്വ, കൈന്‍, ഗോമതി, സായ്, സരയൂ തുടങ്ങിയവയെല്ലാം കരകവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളും കൃഷിഭൂമികളും വെള്ളത്തിനടിയിലായി.

സിതാപുര്‍, ലഖ്‌നൗ, സുല്‍ത്താന്‍പുര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിലാണ്. ഇതിനിടെ സായ് നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ റായ് ബലേറി, ലഖ്‌നൗ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

ഉത്തര്‍പ്രദേശില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 152 മരണം478 കന്നുകാലികള്‍ ചത്തതായാണ് കണക്ക്. 15 ജില്ലകളിലായി ആയിരക്കണക്കിന് കൃഷിഭൂമികളാണ് വെള്ളത്തിനടിയിലായത്.

SUMMARY: The toll in the flood fury in Uttar Pradesh climbed to 152 on Monday as most rivers continued to flow over the danger mark and heavy rains added to people's woes.

Keywords: National news, Obituary, Toll, Flood fury, Uttar Pradesh, Climbed, 152, Monday, Rivers, Continued, Flow, Danger mark, Heavy rains,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia