പോലീസ് സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം; ഈജിപ്റ്റില്‍ 15 മരണം

 


കെയ്‌റോ: ഈജിപ്റ്റിലെ നൈല്‍ നദീതീരത്തെ പൊലീസ് സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നൂറ്റിയന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം ഈജിപ്റ്റിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
മുസ്ലിം ബ്രദര്‍ഹുഡാണ് ആക്രമണത്തിന് പിന്നിലെന്ന് ഇടക്കാല സര്‍ക്കാര്‍ ആരോപിച്ചു. ഇവര്‍ തീവ്രവാദ സംഘടനയുടെ രൂപത്തിലാണ് ഇപ്പോള്‍ പെരുമാറുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
മുസ്ലിം ബ്രദര്‍ഹുഡിന്റെ തീവ്രവാദ മുഖമാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലൂടെ തെളിഞ്ഞതെന്ന് കാബിനറ്റ് വക്താവ് ഷെറീഫ് ഷ്വാകി പറഞ്ഞു.
ഇതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുസ്ലിം ബ്രദര്‍ഹുഡ് ഉത്തരവാദിത്തം ഏറ്റെടുക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
പോലീസ് സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം; ഈജിപ്റ്റില്‍ 15 മരണം
SUMMARY: A powerful bomb blast tore through a police compound in Egypt's Nile Delta on Tuesday, killing 15 people and wounding more than 130 in one of the deadliest attacks since the army deposed Islamist President Mohamed Mursi in July, according to agency reports.
Keywords: World, Egypt, Cairo, Blast, Police station,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia