ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യാങ്ഗോണ്‍: ഒരു ഇടവേളയ്ക്ക് ശേഷം മ്യാന്മറില്‍ വീണ്ടും വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.
The violence erupted five days ago in the Kyauktaw township of Rakhine state, Xinhua reported. Over 300 houses and a rice mill were destroyed in arson.
അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കലാപം വീണ്ടും പടര്‍ന്നുപിടിച്ചത്. രാഖിനേ സ്റ്റേറ്റില്‍ നിന്നും സമീപ നഗരമായ ക്യാക്റ്റാവിലേയ്ക്കും കലാപം പടര്‍ന്നിട്ടുണ്ട്. അക്രമത്തില്‍ 300 വീടുകള്‍ തകര്‍ന്നു. 3000ത്തിലേറേ പേരെ കലാപം ദുരിതത്തിലാക്കി.
തലസ്ഥാന നഗരമായ സിറ്റ്വേയില്‍ നിന്നും 120 കിമീ അകലെയാണ് ക്യാക്റ്റാവ്. ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കും രാഖിനേ വംശജര്‍ക്കുമിടയിലെ സംഘര്‍ഷമാണ് കലാപമായി മാറിയത്. ബുധനാഴ്ച മുതല്‍ ക്യാക്റ്റാവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപത്തെതുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ച മ്യാന്മറിലെ ഏഴാമത്തെ പ്രദേശമാണ് ക്യാക്റ്റാവ്.
ജൂണില്‍ രാഖിനേയിലാണ് ആദ്യമായി കലാപം പൊട്ടിപുറപ്പെട്ടത്. പിന്നീട് കലാപം മറ്റ് പ്രദേശങ്ങളിലേയ്ക്ക് പടരുകയായിരുന്നു. ബംഗാളില്‍ നിന്നുമെത്തിയ കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ശബ്ദമുയര്‍ത്തിയെങ്കിലും മ്യാന്മറിലെ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
English Summery
Yangon: At least 13 people have died in Myanmar in fresh sectarian violence, an official said Saturday.
The violence erupted five days ago in the Kyauktaw township of Rakhine state, Xinhua reported. Over 300 houses and a rice mill were destroyed in arson.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

