മുംബൈയില്‍ കനത്തമഴ: മെട്രോ പാലം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു

 


മുംബൈയില്‍ കനത്തമഴ: മെട്രോ പാലം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു
മുംബൈ: മുംബൈയില്‍ ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ മെട്രോ പാലം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. അന്ധേരി-ഗാട്ട്കോപാര്‍ പാലത്തിന്റെ 50 മീറ്ററോളമാണ്‌ തകര്‍ന്നുവീണത്. വൈകിട്ട് 4.30ഓടെയാണ്‌ അപകടമുണ്ടായത്. രണ്ട് അഗ്നിശമന സേന യൂണിറ്റുകള്‍ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്‌. പരിക്കേറ്റവരെ സെവന്‍ ഹില്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ പേര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുണ്ടെന്നാണ്‌ ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക വിശദീകരണം ലഭിച്ചിട്ടില്ല.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളും പങ്കാളികളാണ്‌. എന്നാല്‍ ഇരുട്ട് പരക്കുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതര്‍ ദുര്‍ഘടമാകുമെന്നത് രക്ഷാപ്രവര്‍ത്തകരെ അലട്ടുന്നുണ്ട്. കൂടുതല്‍ ക്രൈയിനുകള്‍ സംഭവസ്ഥലത്തേയ്ക്ക് എത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അപകടത്തെതുടര്‍ന്ന്‌ പ്രദേശത്തെ റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്‌. കിലോമീറ്ററോളം നീളുന്ന ഗതാഗത കുരുക്ക് ജനങ്ങളെ ദുരിതത്തിലാക്കി. മെട്രോലെയിനില്‍ ഈ വര്‍ഷമുണ്ടാകുന്ന രണ്ടാമത്തെ അപകടമാണ്‌ ഇത്.

SUMMERY: Mumbai: One person has died and eight are reported injured after a 50-metre section of the Andheri-Ghatkopar bridge, a major project under construction on Line 1, came crashing down around 4.30 this evening.

Keywords: National, Obituary, Accidental Death, Mumbai, Heavy rain, Bridge collapse, Injured, Mumbai metro, Andheri-Ghatkopar bridge,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia