SWISS-TOWER 24/07/2023

മര്‍ദ്ദനമേറ്റ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 26.11.2014) സഹപ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. ഉടുമ്പന്നൂര്‍ ടൗണിന് സമീപമുളള ഐശ്വര്യ ഹോട്ടലിലാണ് സംഭവം. കരിങ്കുന്നം തന്നിട്ടംപാറ പൂക്കുന്‍പാറയില്‍ രാജപ്പന്‍(സണ്ണി39) ആണ് മരിച്ചത്.

മര്‍ദ്ദനമേറ്റ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍
രാജപ്പന്‍
സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ ജീവനക്കാരാായ മണിയാറങ്കുടി വടക്കേടത്ത് ഔസേഫ്(44), വഴിത്തല വളളിക്കെട്ട് പ്ലാപ്പിളളില്‍ ഷൈജന്‍(34) എന്നിവരെ കാളിയാര്‍ സി.ഐ സി. ജയകുമാര്‍, കരിമണ്ണൂര്‍ എസ്.ഐ അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

മര്‍ദ്ദനമേറ്റ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഔസേഫ്
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് രാജപ്പന്‍ ഹോട്ടലില്‍ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രി കിടപ്പുസ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തലയ്ക്ക വിറകുകൊണ്ടുളള അടിയും വയറ്റില്‍ ചവിട്ടുമേറ്റ രാജപ്പനെ ഹോട്ടലുടമ എത്തി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിതാവ്: മോഹനന്‍. ഭാര്യ: വല്‍സല. മക്കള്‍: ശരണ്യ, ശരത്.
മര്‍ദ്ദനമേറ്റ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഷൈജന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Dead, Obituary, Hotel, Police Crime, Rajappan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia