മധ്യവയസ്‌കന്‍ മോട്ടോര്‍ ഷെഡില്‍ മരിച്ചനിലയില്‍

 


തൊടുപുഴ: (www.kvartha.com 27/01/2015) മധ്യവയസ്‌കനെ മോട്ടോര്‍ ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിങ്കുന്നം വീരന്മല പാത്തിക്കല്‍ രാഘവന്റെ മകന്‍ വിജയന്റെ (55) മൃതദേഹമാണ് കരിങ്കുന്നം മൂലേപ്പീടികക്ക് സമീപം കദളിമറ്റത്തില്‍ ടോമിന്റെ മോട്ടോര്‍ ഷെഡില്‍
ചൊവ്വാഴ്ച രാവിലെ കണ്ടത്.
മധ്യവയസ്‌കന്‍ മോട്ടോര്‍ ഷെഡില്‍ മരിച്ചനിലയില്‍
File Photo

രോഗിയായ ഇയാളെ കാണാതായിട്ട് മൂന്ന് ദിവസങ്ങളായിരുന്നു. ചൊവ്വാഴ്ച രാവിലെ ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ സമീപവാസിയാണ് മൃതദേഹം കണ്ടത്. കരിങ്കുന്നം പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ :തങ്കമ്മ . മക്കള്‍: വിനീത്, വിദ്യ.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Dead, Obituary, Dead Body, Police, Vijayan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia