ഗാന്ധിനഗര്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപിക്ക് തകര്‍പ്പന്‍ ജയം
Oct 5, 2021, 18:12 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) ഗാന്ധിനഗര്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. 44 ല്‍ 41 സീറ്റുകളിലുമാണ് ബിജെപി വിജയം നേടിയത്. അതേസമയം കോണ്‍ഗ്രസിന് രണ്ട് സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.
സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മാറ്റിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ പറഞ്ഞു.
Keywords: New Delhi, News, National, BJP, Politics, Congress, Election, Gandhinagar Municipal Corporation election result: BJP wins 41 out of 44 seats
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.