സാഹസിക റീൽസ് ചിത്രീകരണം യുവത്വത്തിന് ഭീഷണിയാകുന്നു; യുട്യൂബറെ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായി


● ബെർഹാംപൂർ സ്വദേശി സാഗർ ടുഡുവാണ് കാണാതായത്.
● മച്ച്കുണ്ഡ് ഡാം തുറന്നുവിട്ടതാണ് കാരണം.
● ഒഴുക്ക് വർദ്ധിച്ചപ്പോൾ പാറയിൽ കുടുങ്ങി.
● രക്ഷാപ്രവർത്തനം പരാജയപ്പെട്ടു.
ഭുവനേശ്വർ: (KVARTHA) ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുട്യൂബറെ ഒഴുക്കിൽപ്പെട്ടു കാണാതായി. ബെർഹാംപൂർ സ്വദേശിയായ സാഗർ ടുഡു എന്ന യുവാവിനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.
മച്ച്കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഡാം തുറന്നുവിട്ടത്. ഡാം തുറന്നപ്പോൾ സാഗർ ഒരു പാറയുടെ മുകളിൽ നിൽക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വർധിച്ചതോടെ സാഗർ പാറയിൽ കുടുങ്ങി. ശക്തമായ ഒഴുക്കിൽ ഇയാൾ ഒഴുകിപ്പോവുകയായിരുന്നു.

The video is reportedly from Koraput, where a YouTuber was swept away by strong currents at Duduma Waterfall.
— Manas Muduli (@manas_muduli) August 24, 2025
People must exercise extreme caution while filming and never put their lives at risk.
Such a tragic incident. pic.twitter.com/8hHemeWv2e
ഡ്രോൺ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് അപകടം. നാട്ടുകാരും വിനോദസഞ്ചാരികളും ചേർന്ന് സാഗറിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മച്ച്കുണ്ഡ് പൊലീസും അഗ്നിശമന സേനയും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിനായി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് സാഗർ സുഹൃത്തുമായി ദുഡുമ വെള്ളച്ചാട്ടത്തിന് സമീപം എത്തിയത്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ റീൽസ് ചിത്രീകരണത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: YouTuber Sagar Tuddu missing after being swept away by a waterfall.
#ReelsTragedy #Odisha #DudumaWaterfall #YouTuberMissing #SocialMediaDanger #Waterfalls