യുവാക്കള്‍ 2019ലും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും: സുബ്രഹ്മണ്യം സ്വാമി

 


മുംബൈ: (www.kvartha.com 19.06.2016) യുവാക്കളുടെ സഹായത്തോടെ 2019ലെ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി രാജ്യസഭ എം.പി സുബ്രഹ്മണ്യം സ്വാമി.

ആദ്യമായാണ് ജാതി രേഖ മറികടന്ന് നിരവധി പേര്‍ ഒറ്റ ഇന്ത്യ, ദേശീയത എന്നീ തത്വങ്ങള്‍ക്കായി വോട്ട് ചെയ്തത്. ചിലരിതിനെ ഹിന്ദുത്വയാണെന്ന് പറയുന്നു. ഇത് യുവാക്കള്‍ മുന്നോട്ട് കൊണ്ടുപോകും. കാരണം അവര്‍ കൂടുതല്‍ ദേശീയതയുള്ളവരാണ് സ്വാമി പറഞ്ഞു.

അതിനാല്‍ 2019ല്‍ ബിജെപിക്ക് ഒരിക്കല്‍ കൂടി ഭൂരിപക്ഷം കിട്ടു. നല്ല ഭരണവും സ്ഥിരതയുള്ള സര്‍ക്കാരും കാഴ്ചവെച്ച് അടുത്ത 5 വര്‍ഷവും ഞങ്ങള്‍ തന്നെ ഭരിക്കും സ്വാമി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തകര്‍ന്നുകഴിഞ്ഞു. ആരാണ് അടുത്ത നേതാവെന്ന് പോലും അവര്‍ക്ക് വ്യക്തതയില്ല. രാഹുല്‍ വരുമെന്ന് സോണിയ ഗാന്ധി പറയുന്നു. എന്നാല്‍ രാഹുല്‍ പലപ്പോഴും ലണ്ടനിലാണ്. ചിലപ്പോഴവര്‍ പറയും പ്രിയങ്ക വരുമെന്ന്. ചിലപ്പോള്‍ വാദ്ര വരുമെന്നും സ്വാമി പരിഹസിച്ചു.
യുവാക്കള്‍ 2019ലും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും: സുബ്രഹ്മണ്യം സ്വാമി

SUMMARY: Mumbai: Rajya Sabha MP Subramanian Swamy today claimed the BJP will be voted to power with a majority once again in the 2019 polls by the younger generation.

Keywords: Mumbai, Rajya Sabha, MP, Subramanian Swamy, Claimed, BJP, Voted, Power, Majority, 2019 polls, Younger generation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia