Chidambaram | 'ഡെല്‍ഹിയിലെ വായുവിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അരവിന്ദ് കെജ്രിവാളിന് വോട് ചെയ്യില്ല'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ വായുവിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അരവിന്ദ് കെജ്രിവാളിന് നിങ്ങള്‍ വോട് ചെയ്യുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഡെല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡെല്‍ഹി മുഖ്യമന്ത്രി അരവിദന്ദ് കെജ്രിവാളിനെ ചിദംബരം രൂക്ഷവിമര്‍ശിച്ചത്.

ഗുജറാത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ചിദംബരം ഡെല്‍ഹിയിലെ വായു ഗുണനിലവാരത്തെ കുറിച്ച് പറഞ്ഞത്. അതേസമയം, കഴിഞ്ഞയാഴ്ച വായുമലിനീകരണം ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്ന് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം പറഞ്ഞിരുന്നു. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല. ആം ആദ്മി പാര്‍ട്ടി വായുമലിനീകരണത്തിനെതിരെ ഒന്നിലധികം നടപടികള്‍ പഞ്ചാബില്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ അതിന്റെ ഫലം പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

Chidambaram | 'ഡെല്‍ഹിയിലെ വായുവിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അരവിന്ദ് കെജ്രിവാളിന് വോട് ചെയ്യില്ല'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

അതേസമയം, 27 വര്‍ഷം ഗുജറാത്ത് ഭരിച്ച ബിജെപിക്കെതിരെയും ചിദംബരം ആരോപണങ്ങള്‍ ഉന്നയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ലമെന്റ് നിയമ പ്രകാരം അവരത് നടപ്പിലാക്കും. കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത ഭൂരിപക്ഷം ആളുകളും ബിജെപി ടാര്‍ഗറ്റ് ചെയ്തവരാണെന്നും ചിദംബരം പറഞ്ഞു. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാതില്‍ വോടെടുപ്പ് നടക്കുന്നത്.

Keywords: 'You won't vote for Kejriwal if...': Chidambaram's sharp dig over Delhi foul air, New Delhi, News, National, Congress, Politics. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia