മഥുരയില്‍ മദ്യത്തിനും ഇറച്ചിക്കും സമ്പൂര്‍ണ നിരോധനം, പാല്‍ക്കച്ചവടത്തിനിറങ്ങി പാരമ്പര്യം വീണ്ടെടുക്കണമെന്നും യോഗി ആദിത്യനാഥ്
Aug 31, 2021, 10:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com 31.08.2021) യുപിയിലെ മഥുരയില്‍ മദ്യവും ഇറച്ചിയും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. ലക്‌നോവില്‍ കൃഷ്‌ണോത്സവത്തിനിടയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പ്രഖ്യാപിച്ചത്. മദ്യവും മാംസവും വില്‍ക്കുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതിനായി ഫണ്ടിന്റെ ക്ഷാമം ഉണ്ടാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Keywords: Lucknow, News, National, Politics, Yogi Adityanath, Chief Minister, Yogi Adityanath Bans Meat, Liquor Trade In UP's Mathura
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

