2000 രൂപ നോട്ട് നിരോധിക്കുമോ? വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍
Jul 29, 2017, 00:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 29.07.2017) രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 2,000 രൂപയുടെ നോട്ടും നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല. 2,000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തിയതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെ നിരോധനം സംബന്ധിച്ച് ഒരു വിവരവും അറിയില്ലെന്നാണ് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍ പ്രതികരിച്ചത്.
അതേസമയം പുതിയ 200 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതില്‍ കുറവു വന്നിട്ടുള്ള വിഷയം പ്രത്യേകം പരിശോധിക്കണം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യാണ് വിശദീകരണം നല്‍കേണ്ടത്- അദ്ദേഹം വ്യക്തമാക്കി. 200 രൂപ നോട്ടുകള്‍ മൈസൂരുവിലെ ആര്‍ ബി ഐ പ്രസില്‍ അച്ചടി തുടങ്ങിയതായി കേന്ദ്രമന്ത്രി സന്തോഷ് സ്ഥിരീകരിച്ചു. അടുത്ത മാസത്തോടെ ഇവ വിതരണത്തിനെത്തുമെന്നാണ് കരുതുന്നത്.
അഞ്ചുമാസം മുമ്പ് തന്നെ 2,000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും, ഇവ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപോര്‍ട്ടുകള്‍. 2016 നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെയാണ് 2000 രൂപാ നോട്ട് ഇറക്കിയത്. ഇതിന് ശേഷം 500ന്റെ പുതിയ നോട്ട് ഇറക്കിയെങ്കിലും 1,000 രൂപാ നോട്ട് എപ്പോള്‍ വരുമെന്ന് കേന്ദ്രസര്‍ക്കാരോ, ആര്‍ ബി ഐയോ വ്യക്തമാക്കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, News, Ban, Central Government, Demonetization, Yes, Rs 200 notes may be issued next month. No, Rs 2000 notes will not be banned.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.