യെഡ്യൂരപ്പയും അനുയായികളും ബി.ജെ.പിയിലേക്ക് മടങ്ങുന്നു; എതിര്‍പുമായി ഒരു വിഭാഗം
Sep 18, 2013, 18:19 IST
ADVERTISEMENT
ബാംഗ്ലൂര്‍: ബി.ജെ.പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ബി.എസ് യെഡ്യൂരപ്പ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നു. ഇതിനായി ബി.ജെ.പി നേതൃത്വവുമായി സജീവ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷമാണ് ഇതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.
ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം കെ.ജെ.പി രൂപവല്‍കരിച്ച യെഡ്യൂരപ്പ കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് മാതൃ സംഘടനയിലേക്ക് മടങ്ങി വരാന്‍ യെഡ്യൂരപ്പയെയും അനുയായികളെയും പ്രേരിപ്പിച്ചത്.
തിരിച്ചുപോക്ക് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ക്കായി കെ.ജെ.പി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മോഡിയുടെ നിയമനത്തെ സ്വാഗതം ചെയ്തു കൊണ്ട് കെ.ജെ.പി പ്രമേയം പാസാക്കും. അതേസമയം യെഡ്യൂരപ്പയുടെ തിരിച്ചുവരവിനെതിരെ ഒരു വിഭാഗം എതിര്‍പുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയിലേക്കുള്ള കെ.ജെ.പിയുടെ തിരിച്ചുവരവ് ഉടനുണ്ടാകില്ലെന്നാണ് റിപോര്‍ട്ടുകള്‍.
Keywords : Bangalore, BJP, B.S.Yeddyurappa, National, Karnataka, Narendra Modi, KJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.