യെദിയൂരപ്പയുടെ കർണാടക ജനത പാർട്ടി നിലവിൽ വന്നു

 


യെദിയൂരപ്പയുടെ കർണാടക ജനത പാർട്ടി നിലവിൽ വന്നു
ഹവേരി: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പുതിയ പാർട്ടി കർണാടക ജനതാ പാർട്ടി ഔദ്യോഗീകമായി നിലവിൽ വന്നു. ഹവേരിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് യെദിയൂരപ്പ പുതിയ പാർട്ടിയുടെ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. സമ്മേളനത്തിൽ ഭരണകക്ഷിയില്പെട്ട 10 എം.എൽ.എമാർ പങ്കെടുത്തു. യെദിയൂരപ്പയുടെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ശക്തമായ അച്ചടക്ക നടപടികളുണ്ടാകുമെന്ന മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാരുടെ വിലക്ക് ലംഘിച്ചാണ് എം.എൽ.എമാർ സമ്മേളനത്തിൽ പങ്കെടുത്തത്.

യെദിയൂരപ്പയുടെ പാർട്ടി യോഗത്തിൽ പങ്കെടുത്തെന്ന കാരണത്താൽ സംസ്ഥാന സഹകരണമന്ത്രി പുട്ടസ്വാമിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെ യെദിയൂരപ്പയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് 21 എം.എൽ.എമാരും നാലു ലോക്സഭാ എം.പിമാരും രംഗത്തെത്തിയിരുന്നു. ചലച്ചിത്രതാരം പൂജാ ഗാന്ധി ജെ.ഡി (എസ്)ൽ നിന്നും രാജിവച്ച് കർണാടക ജനത പാർട്ടിയിൽ ചേർന്നു.

മുഖ്യമന്ത്രി പദത്തിലെത്താൻ മാസങ്ങളോളം ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങളെ ഭീഷണിപ്പെടുത്തി മുൾമുനയിൽ നിർത്തിയ യെദിയൂരപ്പ നവംബർ അവസാനമാണ് ബിജെപിയിൽ നിന്നും രാജിവച്ചത്.

യെദിയൂരപ്പയുടെ ഭീഷണിക്ക് ബിജെപി വഴങ്ങാത്തതിനെത്തുടർന്നാണ് പുതിയ പാർട്ടി രൂപീകരിച്ചത്. കൽക്കരിഖനി അഴിമതിയെത്തുടർന്നാണ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്.

SUMMERY: Haveri: Former Karnataka Chief Minister BS Yeddyurappa formally launched the newly minted Karnataka Janata Party (KJP) and took over as its President at a massive rally in Haveri in north Karnataka today. After months of threats, behind the scene bargaining and public displays of strong emotion, Mr Yeddyurappa had finally quit the BJP at the end of November.

Keywords: National, Karnataka, Haveri, CM, BS Yeddyurappa, Jagadish Shettar, BJP, Karnataka Janatha party, MLAs,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia