യാസീന്‍ ഭട്കല്‍ വിവാദം: കമാല്‍ ഫാറൂഖിക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനം നഷ്ടമായി

 


ലഖ്‌നൗ: യാസീന്‍ ഭട്കലിന്റെ അറസ്റ്റിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയെതുടര്‍ന്ന് കമാല്‍ ഫാറൂഖിക്ക് സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സ്ഥാനം നഷ്ടമായി. ഫാറൂഖിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന നിലപാടിലാണ് സമാജ് വാദി പാര്‍ട്ടി.

യാസീന്‍ ഭട്കല്‍ വിവാദം: കമാല്‍ ഫാറൂഖിക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനം നഷ്ടമായി
ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് യാസീന്‍ ഭടകലിന്റെ അറസ്റ്റ് എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഒരു മുസ്‌ലീമായതിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തതെങ്കില്‍ അതില്‍ ജാഗ്രത പാലിക്കണം. കാരണം അത് സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്‍കുക എന്നായിരുന്നു ഭട്കലിന്റെ അറസ്റ്റിനെക്കുറിച്ച് ഫറൂഖിയുടെ പ്രതികരണം.

തീവ്രവാദത്തെ സമാജ് വാദി പാര്‍ട്ടി വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്.

SUMMARY: Lucknow: Kamaal Farooqui was on Thursday sacked from the post of Samajwadi Party's national secretary following his comments on arrested Indian Mujahideen founder Yasin Bhatkal's arrest.

Keywords: National news, Lucknow, Kamaal Farooqui, Thursday, Sacked, Samajwadi Party, National secretary, Comments, Arrested, Indian Mujahideen, Founder, Yasin Bhatkal, Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia