മുംബൈയില്‍ മാംസ നിരോധനം അനുവദിക്കില്ല: ഉദ്ദവ് താക്കറെ

 


മുംബൈ: (www.kvartha.com 10.09.2015) മുംബൈയിലെ മാംസ നിരോധനത്തിനെതിരെ ബിജെപി സഖ്യകക്ഷിയായ ശിവസേന. എട്ട് ദിവസത്തേയ്ക്ക് മുംബൈയില്‍ മാംസം നിരോധിക്കാനുള്ള ബൃഹാണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവിനെതിരെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തിയിരുന്നു.

സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് നിരോധനം. മുംബൈയില്‍ മാംസ നിരോധനം അനുവദിക്കില്ലെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശിവസേന മേധാവി ഉദ്ദവ് താക്കറെയുടെ പ്രതികരണം.

ജൈനമതക്കാരുടെ വ്രതാനുഷ്ഠാനത്തോട് അനുബന്ധിച്ചാണ് നിരോധനം. സെപ്റ്റംബര്‍ 10, 13, 17, 18 തീയതികളിലാണ് വ്രതാനുഷ്ഠാനം.

അതേസമയം ബിജെപി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ എന്‍.സിപി രംഗത്തെത്തിയിട്ടുണ്ടെങ്കിലും എന്‍സിപി ഭരിക്കുന്ന നേവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും മാംസ വില്പന നിരോധിച്ചിട്ടുണ്ട്.

എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ തന്നെ ഈ കാലയളവില്‍ ഇത്തരം നിരോധനം വിവിധ മുനിസിപ്പല്‍ സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴാണ് ഈ നിരോധനം ആദ്യം ഏര്‍പ്പെടുത്തിയത്.

മുംബൈയില്‍ മാംസ നിരോധനം അനുവദിക്കില്ല: ഉദ്ദവ് താക്കറെ


SUMMARY: Political acrimony over the ban on meat by civic bodies in Mumbai during the Jain fasting days grew with ruling BJP ally Shiv Sena vowing that it would ensure there is no such restriction.

Keywords: Meat Ban, Shiv Sena, BJP, Mumbai,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia