ഇന്ത്യന്‍ സ്ത്രീകളെ ഗള്ഫ് രാജ്യങ്ങളില്‍ വന്‍ തുകയ്ക്ക് വില്ക്കുന്നുവെന്ന് ആന്ധ്ര പ്രവാസികാര്യ മന്ത്രി

 


അമരാവതി: (www.kvartha.com 29.05.2016) ചില്ലറ വില്പ്പ്‌നകേന്ദ്രങ്ങളിലെ ഉല്പ്പന്നങ്ങള്‍ പോലെ ഇന്ത്യന്‍ സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ വിലയ്ക്ക് വില്‍ക്കുന്നുവെന്ന് ആന്ധ്രപ്രദേശ് പ്രവാസി ക്ഷേമ വകുപ്പ് മന്ത്രി പല്ലേ രഘുനാഥ റെഡ്ഡി. ഗാര്ഹിക ജോലിക്കെന്ന വ്യാജേന ഇന്ത്യയില്‍ നിന്ന് ഇവരെ കൊണ്ടുപോയി അടിമപ്പണിയും ലൈംഗികചൂഷണം ചെയ്യുകയാണെന്നും റെഡ്ഡി പറഞ്ഞു. ഇത്തരത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയ ആന്ധ്രക്കാര്‍ നിരവധിയാണെന്നും മന്ത്രി.

ആന്ധ്രയിലെ തെക്കന്‍ മേഖലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ഇത്തരത്തില്‍ ചതിക്കപ്പെട്ടു ജയിലില്‍ അകപ്പെട്ടിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം എത്രയും വേഗം ഇടപെടണമെന്നും ആവശ്യപ്പെട്ട് റെഡ്ഡി കേന്ദ്രമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. രഘുനാഥ റെഡ്ഡിയുടെ ആരോപണം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ സംഭവത്തെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ സ്ത്രീകളെ ഗള്ഫ് രാജ്യങ്ങളില്‍ വന്‍ തുകയ്ക്ക് വില്ക്കുന്നുവെന്ന് ആന്ധ്ര പ്രവാസികാര്യ മന്ത്രി
സൗദി അറേബ്യയില്‍ നാല് ലക്ഷം രൂപയാണ് ഓരോ സ്ത്രീ തൊഴിലാളികള്ക്കുമായി ഏജന്റുമാര്‍ വാങ്ങുന്നത്. ബഹ്‌റൈന്‍, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ്. വിവിധ ട്രാവല്‍ ഏജന്‌സികള്‍ വഴി ഗള്ഫിലെത്തുന്ന ഇവര്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെടുന്നു.

വന്‍ പ്രതിഫലമാണ് ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‌സികള്‍ വാഗ്ദാനം ചെയ്യുന്നത്. പ്രാരാബ്ധത്തില്‍ മുങ്ങിയ സാധാരണക്കാര്‍ ഈ കെണിയില്‍ എളുപ്പം വീഴുന്നു. കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും. സ്‌പോണ്‌സറുടെ പീഡനം സഹിക്കാന്‍ കഴിയാതെ രക്ഷപെടാന്‍ ശ്രമിക്കുന്ന ഈ സ്ത്രീകളെ പിടികൂടി ജയിലില്‍ അടക്കുകയാണ് ഗള്ഫ് രാജ്യങ്ങളിലെ അധികാരികള്‍ ചെയ്യുന്നത്. നിരപരാധികളായ സ്ത്രീകളാണ് വിവിധ ഗള്ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ അകപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ തടഞ്ഞു വയ്ക്കപ്പെടുന്ന ഇന്ത്യന്‌സ്ത്രീകള്‍ ഇരുപതിനായിരത്തില്‍ അധികമാണെന്ന് റെഡ്ഡി വെളിപ്പെടുത്തി.

SUMMARY: CHENNAI: Women domestic workers from Andhra Pradesh are languishing in jails in Gulf states after attempting to flee abusive employers or overstaying their visas, said an Andhra Pradesh minister, urging the union government to help them.

Keywords: Andhra Pradesh, Jails, Gulf, Attempting, Employers, Abusive, Minister, Visas, Union Government, Flee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia