യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കായലില്‍ തള്ളി; ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ നിലയില്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 22.06.2020) യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് ഹൈദരാബാദിലെ കായലില്‍ തള്ളിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ സുന്നാം ചെരുവു തടാകത്തിലാണ് 30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ രീതിയിലാണു മൃതദേഹം. 'എസ്' എന്ന അക്ഷരം യുവതിയുടെ കണങ്കയ്യില്‍ ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി മരിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു പൊലീസ് ശ്രമം. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.

യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കായലില്‍ തള്ളി; ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ നിലയില്‍

Keywords:  Hyderabad, News, National, Death, Police, Dead Body, Found Dead, Woman, Woman's Body, Wrapped In Plastic, Found Floating In Hyderabad Lake
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia