സുപ്രീം കോടതിയുടെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; യുവാവിന് പിന്നാലെ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു
Aug 25, 2021, 09:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com 25.08.2021) സുപ്രീം കോടതിയുടെ മുന്നില്‍വച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 24കാരി ചികിത്സയിലായിരിക്കെ മരിച്ചു. യുവതിക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ശനിയാഴ്ച മരിച്ചിരുന്നു. യുപി എംപിക്കെതിരെ പീഡന പരാതി നല്കിയ യുവതിയാണ് മരിച്ചത്. ബിഎസ്പി എംപി അതുല്‍ റായ് തന്നെ 2019ല്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. സംഭവത്തില്‍ വരാണസി പൊലീസും എംപിയും ബന്ധുക്കളും ഒത്തുകളിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചിരുന്നു.
85 ശതമാനം പൊള്ളലേറ്റ യുവതിയും 65 ശതമാനം പൊള്ളലേറ്റിരുന്ന യുവാവിനെയും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപോര്‍ട് ചെയ്തത്. ഓഗസ്റ്റ് 16ന് യുവതിയും യുവാവും ഡെല്‍ഹിയിലെത്തി സുപ്രീം കോടതി ഗേറ്റിന് മുന്നിലിരുന്ന് ഫെയ്സ്ബുക് വീഡിയോ ചെയ്ത് തീകൊളുത്തുകയായിരുന്നു. ഖോസി എംപിയായ അതുല്‍ റായിക്കെതിരെ 2019ലാണ് യുവതി പരാതി നല്‍കിയത്. ഒരുമാസത്തിന് ശേഷം പൊലീസില്‍ കീഴടങ്ങിയ എംപി കേസില്‍ ഇപ്പോഴും ജയിലിലാണ്.
2020 നവംബറില്‍ അതുല്‍ റായിയുടെ സഹോദരന് യുവതിക്കെതിരെ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കോടതി യുവതിക്കെക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ബലിയ, വരാണസി എന്നിവിടങ്ങളിലായിരുന്നു യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് യുവതിക്കെതിരെ തട്ടിപ്പ് കേസ് അന്വേഷിച്ച വരാണസിയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
Keywords: Lucknow, News, National, Treatment, Court, Suicide Attempt, Supreme Court, Police, Death, Hospital, Woman who immolated self near Supreme Court, dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

