കസ്റ്റംസ് അധികൃതരെ കബളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച വൃദ്ധ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കസ്റ്റംസ് അധികൃതരെ കബളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച വൃദ്ധ അറസ്റ്റില്‍
മുംബൈ: കസ്റ്റംസ് അധികൃതരെ കബളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച 64കാരിയായ വിയറ്റ്നാമീസ് വനിത മുംബൈ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. ലൈ ലോഗ്സില്‍ എന്ന വൃദ്ധയാണ്‌ അറസ്റ്റിലായത്. രണ്ട് കിലോ കൊക്കെയ്നുമായാണ്‌ ഇവരെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

താനൊരു ദരിദ്രയായ വിനോദ സഞ്ചാരിയാണെന്നും മുംബൈയിലെ ക്ഷേത്രങ്ങളും ദേവാലയങ്ങളും സന്ദര്‍ശിക്കലാണ്‌ ആഗമന ലക്ഷ്യമെന്നും ലോഗ്സില്‍ കസ്റ്റംസ് അധികൃതരോട് പറഞ്ഞു. എന്നാല്‍ ലോഗ്സില്‍ അടുത്തിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതിന്റെ വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ കസ്റ്റംസ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ ലോഗ്സില്‍ ഇംഗ്ലീഷ്-ഫ്രഞ്ച് അദ്ധ്യാപികയാണെന്ന്‌ കസ്റ്റംസ് അധികൃതര്‍ക്ക് വ്യക്തമായി. ഇതോടെ ലോഗ്സിലിനെ ഇവര്‍ വിശദമായ ചോദ്യം ചെയ്യലിന്‌ വിധേയമാക്കുകയും ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന്‌ രണ്ട് കിലോ കൊക്കെയ്ന്‍ പിടികൂടുകയായിരുന്നു.

ഇതിനിടെ ഇന്തോനേഷ്യക്കാരിയായ മറ്റൊരു ടൂറിസ്റ്റിനേയും മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി. എഡിമ സിരേഗര്‍ എന്ന മദ്ധ്യവയസ്കയാണ്‌ അറസ്റ്റിലായത്. ഇവരില്‍ നിന്നും 4 കിലോ കൊക്കെയ്നാണ്‌ അധികൃതര്‍ പിടികൂടിയത്. അധികൃതര്‍ പിടികൂടുമ്പോള്‍ ഇവര്‍ മേയ്ക്കപ്പ് അണിയാനുള്ള തിരക്കിലായിരുന്നു.

English Summery
Mumbai: According to sources, the Vietnamese national Ly Loegsle (64), who on Wednesday was arrested with two-kg of cocaine
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia