പ്രണയം നിരസിച്ച പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു; കൊലയ്ക്കു ശേഷം പ്രതി ആത്മഹത്യ ചെയ്തു
                                                 Feb 8, 2020, 12:04 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  ന്യൂഡല്‍ഹി: (www.kvartha.com 08.02.2020) പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. പ്രീതി അഹ്ലാവത് (26) ആണ് കൊല്ലപ്പെട്ടത്. പ്രീതിക്കൊപ്പം പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്ന ദീപാന്‍ഷു റാത്തി എന്ന യുവാവാണ് വെടിയുതിര്‍ത്തത്. കൊലയ്ക്കു ശേഷം ഹരിയാനയിലെ സോനിപാത്തിലെത്തി ഇയാള്‍ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. 
 
നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി മെട്രോ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വീട്ടിലേക്കു പോകാന്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതി പ്രീതിക്കു നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ പ്രീതി തല്‍ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ദീപാന്‍ഷുവിന് പ്രീതിയോട് പ്രണയമായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇത് നിരസിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് വിവരം. പത്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ എരിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് പ്രീതി. സോനിപത് സ്വദേശിനിയായ ഇവര്‍ രോഹിണിയില്‍ വാടകകയ്ക്കു താമസിക്കുകയായിരുന്നു.
 
Keywords: New Delhi, News, National, Death, Police, Lady police, Suicide, Police Station, Woman police officer died in Delhi

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.