യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം മാറിമാറി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; വിവരമറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Dec 2, 2016, 16:00 IST
ജയ്പൂര്‍: (www.kvartha.com 02.12.2016) ഭാര്യ പീഡനത്തിനിരയായതറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. നവംബര്‍ 22നാണ് യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ജീപ്പില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് ഒറ്റപ്പെട്ട പ്രദേശത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
മൂന്ന് ദിവസം പീഡിപ്പിച്ച ശേഷം യുവതിയെ മറ്റൊരു സംഘത്തിന് ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. അവരും തുടര്‍ച്ചയായി പീഡിപ്പിച്ചു. ഈ സംഘം അവരുടെ ഗ്രാമത്തിലെ ലീലാറാം എന്ന യുവാവുമായി നിര്‍ബന്ധിപ്പിച്ച് യുവതിയുടെ വിവാഹം നടത്തി. വിവാഹം നടത്താനായി യുവാവില്‍ നിന്നും പ്രതികള്‍ ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. നവംബര്‍ 28ന് യുവതി നാട്ടുകാരില്‍ ഒരാളുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി സംഭവം വിവരിച്ചു. യുവതിയെ പോലീസാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ ഭാര്യ പീഡനത്തിനിരയായതറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ നാല് പേരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, നിര്‍ബന്ധിത വിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords : Molestation, Woman, National, Husband, Suicide Attempt, hospital, Police, Complaint, Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.