ഉറക്കത്തിനിടയില്‍ ഭര്‍ത്താവിന്റെ തലയില്‍ തിളച്ച എണ്ണയൊഴിച്ച് കൊന്നു

 


ദുംക(ജാര്‍ഖണ്ഡ്): (www.kvartha.com 16.07.2014) യുവതി ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ തലയില്‍ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ നിരന്തര ഉപദ്രവം സഹിക്കാനാകാതെയാണ് യുവതി കടും കൈയ്ക്ക് മുതിര്‍ന്നത്. തൊഴില്‍ രഹിതനായ ഭര്‍ത്താവ് യുവതിയെ നിരന്തരമായി ദേഹോപദ്രവം ഏല്പിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.

സംഭവത്തെതുടര്‍ന്ന് റൂബി ടുഡു (28)വിനെ പോലീസ് അറസ്റ്റുചെയ്തു. മൂന്ന് പെണ്മക്കളുടെ മാതാവാണ് റൂബി. ഭര്‍ത്താവിനെ കൊന്നതില്‍ യുവതിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടയില്‍ അവര്‍ കൊലപാതകത്തെ ന്യായീകരിക്കുകയാണുണ്ടായത്.

ജോലിചെയ്ത് കുടുംബത്തെ സംരക്ഷിച്ചിരുന്നത് റൂബിയാണ്. ഭര്‍ത്താവിന്റെ സ്ഥിരമദ്യപാനവും മടിയും യുവതിയുടെ സമനില തെറ്റിച്ചുവെന്നാണ് പോലീസ് പറയുന്നത്. ജാര്‍ഖണ്ഡിലെ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ പതിവാണ്.

ഉറക്കത്തിനിടയില്‍ ഭര്‍ത്താവിന്റെ തലയില്‍ തിളച്ച എണ്ണയൊഴിച്ച് കൊന്നു


SUMMARY: A woman in Jharkhand's Dumka district killed her unemployed husband, who used to harass her regularly, following a quarrel by pouring boiling oil on his head while he was asleep.

Keywords: Wife kills husband, Pouring cooking oil, Tribal village, Harassment, Hooch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia