യുവതി ഭര്‍ത്താവിനെ കൊന്നു; 5 ദിവസത്തോളം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു; ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ കുറ്റം തുറന്നുപറഞ്ഞു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 22.08.2015) ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി അഞ്ച് ദിവസത്തോളം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് യുവതിയെ നിരന്തരം ശാരീരികമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ യുവതി തൊഴിലാളികളെ വിളിച്ച് ടാങ്കിന്റെ മൂടി സിമന്റിട്ട് ഉറപ്പിച്ചിരുന്നു. പിന്നീടിവര്‍ കുട്ടികളുമൊത്ത് മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് പോയി.

എന്നാല്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ യുവതി സഹോദര ഭാര്യയോട് ഈ വിവരം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് സഹോദര ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

രണ്ട് കുട്ടികളാണ് ദമ്പതിമാര്‍ക്ക്. ഒരു മകനും ഒരു മകളും.

യുവതി ഭര്‍ത്താവിനെ കൊന്നു; 5 ദിവസത്തോളം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു; ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ കുറ്റം തുറന്നുപറഞ്ഞു


SUMMARY: The woman left her husband’s body to decay inside the septic tank for five days after which she was too traumatised to keep the secret and ended up in confiding with her sister-in-law.

Keywords: Wife, Husband, Body, Septic Tank,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia