അയല്‍വാസിയെ കുരുക്കാന്‍ സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തി; മുത്തശ്ശി അറസ്റ്റില്‍
Jun 10, 2021, 16:48 IST
ജയ്പൂര്‍: (www.kvartha.com 10.06.2021) രാജസ്ഥാനിലെ ബാരനില്‍ അയല്‍വാസിയെ കുരുക്കാന്‍ സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റില്‍. മെയ് 30ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇത് വലിയ സംഘര്‍ഷമായി മാറുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് അമര്‍ലാല്‍ മോഗ്യ എന്നയാളുടെ മൂന്നു വയസുകാരിയായ മകള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് രാമേശ്വര്‍ മോഗ്യ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാമേശ്വര്‍ മോഗ്യയുടെ മകള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റതായി കണ്ടെത്തി.
തങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ പാഠം പഠിപ്പിക്കുമെന്ന് ഇവരെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. കനക്ഭായിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കനക്ഭായ് കുറ്റം സമ്മതിച്ചു. രാമേശ്വര്‍ മോഗ്യയെ കുരുക്കാന്‍ വേണ്ടി കനക്ഭായ് തന്നെയാണ് സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Jaipur, News, National, Arrest, Arrested, Police, Injured, Complaint, Woman kills 3-year-old to teach lesson to another after dispute in Rajasthan's Baran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.