ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭർത്താവിനെ കൊന്ന ഭാര്യക്ക് ജീവപര്യന്തം

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 16.06.2016) ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഹമ്മദാബാദിലാണ് സംഭവം. 54കാരിയായ വിമല വഗേലയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്.

വിമലയ്ക്ക് ജീവപര്യന്തം തടവും രണ്ടായിരം രൂപ പിഴയും ചുമത്തി.

പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. 2013 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം.

വിമലയും ഭർത്താവ് നരസിംഗും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിമല ലൈംഗിക ബന്ധം ആവശ്യപ്പെട്ടപ്പോൾ നരസിംഗ് വിസമ്മതിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു.

സംഭവത്തിന് ശേഷം വീട് പൂട്ടിയ വിമല പൊലീസ് സ്റ്റേഷനിലെത്തിയ വിമല കീഴടങ്ങുകയായിരുന്നു.
ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭർത്താവിനെ കൊന്ന ഭാര്യക്ക് ജീവപര്യന്തം

SUMMARY: Ahmedabad: A city sessions court on Monday sentenced a woman to life imprisonment as she was held guilty of killing her husband after he refused to have relation with her.

Keywords: Ahmedabad, City sessions court, Monday, Sentenced, Woman, Life imprisonment, Guilty, Killing, Husband, Refused
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia