കൊല്‍ക്കത്തയില്‍ കൂട്ട ബലാല്‍സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നു

 


കൊല്‍ക്കത്തയില്‍ കൂട്ട ബലാല്‍സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തില്‍ കൂട്ട ബലാല്‍സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാത്രി കൊല്‍ക്കത്തയിലെ ടോളിഗഞ്ച് ഏരിയയിലെ ഗോള്‍ഫ് ഗാര്‍ഡന്‍ റോഡില്‍ യുവതിയെ ഒരു സംഘം ആളുകള്‍ കൂട്ടബലാല്‍സംഗത്തിന്‌ വിധേയമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന്‌ പോലീസ് അറിയിച്ചു.

റോഡില്‍ കൂടി പോവുകയായിരുന്ന യുവതിയെ ഒരു സംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷികളാണ്‌ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ യുവതിയെ ഒരു സംഘം ആളുകള്‍ കൂട്ടബലാല്‍സംഗത്തിന്‌ വിധേയമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയും കൊല്‍ക്കത്തയില്‍ ഒരു യുവതിയെ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കിയിരുന്നു.

English Summery
Kolkata: A woman was allegedly gangraped at the Golf Garden Road in Tollygunj area in Kolkata on Friday night
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia