Doctor Electrocuted | ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

 
Woman doctor electrocuted while charging laptop at Chennai hostel, Electric Supply, Woman, Doctor, Electrocuted


*അപകടം നടന്നത് ഹോസ്റ്റലില്‍.

*അന്വേഷണം നടക്കുകയാണെന്ന് അയനാവരം പൊലീസ്.

*നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് ജീവനക്കാരെ വിവരം അറിയിച്ചത്. 

ചെന്നൈ: (KVARTHA) ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. അയനാവരത്തെ വനിതാ ഹോസ്റ്റലിലായിരുന്നു സംഭവം. നാമക്കല്‍ സ്വദേശിനിയായ ശരണിത എന്ന 32 കാരിയാണ് മരിച്ചത്. നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശരണിതയുടെ ഭര്‍ത്താവാണ് ഉദയകുമാറാണ് വിവരം അറിയിച്ചതെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറഞ്ഞു.

സംഭത്തെ കുറിച്ച് അയനാവരം പൊലീസ് പറയുന്നത്: കോയമ്പതൂരില്‍ ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് ഉദയകുമാറിനൊപ്പമായിരുന്നു ശരണിത. ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെന്റല്‍ ഹെല്‍ത് കാംപസില്‍ ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അയനാവരത്ത് എത്തിയത്. ഞായറാഴ്ച രാവിലെ ഉദയകുമാര്‍ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും ശരണിതയെ ലഭിച്ചില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരെ ബന്ധപ്പെട്ടു. ഇവര്‍ വന്ന് നോക്കിയപ്പോഴാണ് മുറിയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നുവെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ ഉപദേശപ്രകാരം 108 ആംബുലന്‍സ് വിളിച്ചു. അവിടെയെത്തിയ 108 ആംബുലന്‍സിലെ ജീവനക്കാരാണ് യുവതിയെ പരിശോധിച്ച് വൈദ്യുതാഘാതമേറ്റതായി അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ലാപ്‌ടോപ് കേബിളിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ കേബിളില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചത് കൊണ്ടാണ് വൈദ്യുതാഘാതമേറ്റതെന്നാണ് നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia