Woman Died | യുവതി കെട്ടിടത്തിന്റെ 10-ാം നിലയില്‍ നിന്ന് വീണ് മരിച്ചു; ഭര്‍ത്താവില്‍ നിന്ന് വിവാഹമോചന നോടീസ് ലഭിച്ചതിന് പിന്നാലെ ജീവനൊടുക്കിയതാണെന്ന് പൊലീസ്
ബെംഗ്‌ളുറു: (www.kvartha.com) യുവതി കെട്ടിടത്തിന്റെ 10-ാം നിലയില്‍ നിന്ന് വീണ് മരിച്ചു. ബെംഗ്‌ളുറിലെ സ്വകാര്യ സ്ഥാപനത്തില്‍ എച് ആര്‍ മാനേജരായ ഉപാസന റാവത്ത് (34) ആണ് മരിച്ചത്. ഭര്‍ത്താവ് അയച്ച വിവാഹമോചന നോടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഉപാസനയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹാര്‍ രഞ്ജന്‍ റൗത്ത്‌റെയും എട്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ടുവര്‍ഷമായി ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.
യുവതിയുടെ ഫ്‌ലാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
അതേസമയം, ഭാര്യ തന്നോട് മോശമായി പെരുമാറുന്ന ചില വീഡിയോകള്‍ ഭര്‍ത്താവ് ഹാജരാക്കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്തിനുവേണ്ടിയാണ് ഇതെല്ലാം പകര്‍ത്തിയതെന്ന് ചോദിച്ചപ്പോള്‍ താന്‍ ഭാര്യയില്‍നിന്ന് നേരിടുന്ന ഉപദ്രവം കോടതിയില്‍ തെളിയിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഇയാളുടെ മറുപടിയെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, Notice, Police, Case, Court, Suicide, Woman, Woman dies after falling from 10th floor of building.