Elephant Attack | ബന്നാര്‍ഘട്ട വനമേഖലയില്‍ കാട്ടാനയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) ബന്നാര്‍ഘട്ട വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഹക്കി പിക്കി കോളനിയിലെ വീട്ടമ്മയായ നാഗമ്മ (34) ആണ് മരിച്ചത്. വനംവകുപ്പില്‍ ജീവനക്കാരനായ സഹോദരന് ഉച്ചഭക്ഷണവുമായി പോകുന്നതിനിടെയാണ് സംഭവം.

സഹോദരന്റെ അടുത്തേക്ക് എത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കരച്ചില്‍കേട്ട് സഹോദരന്‍ ഓടിയെത്തുമ്പോഴേക്കും യുവതി ജീവനറ്റ നിലയിലായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ കൂട്ടി സഹോദരന്‍ ആനയെ ഓടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

Elephant Attack | ബന്നാര്‍ഘട്ട വനമേഖലയില്‍ കാട്ടാനയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: National, News, Wild Elephant, Elephant Attack, Woman, Died, Police, Forest, Woman died after wild elephant attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia