രക്താര്‍ബുദം ബാധിച്ച ഭര്‍ത്താവ് മരിച്ച് ഒരു മണിക്കൂറിന് ശേഷം ഭാര്യ തൂങ്ങിമരിച്ചു

 


മുംബൈ: (www.kvartha.com 08.10.2015) ഭര്‍ത്താവ് മരിച്ച് ഒരു മണിക്കൂറിന് ശേഷം ഭാര്യ തൂങ്ങിമരിച്ചു. മുംബൈ മല്‍ വാനി സ്വദേശി നസ്‌റിന്‍ ജഹാന്‍ ശെയ്ഖ് (24) ആണ് മരിച്ചത്. അര്‍ബുദ രോഗിയായ ഭര്‍ത്താവ് ജാവേദ് (26) ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ ശേഷമായിരുന്നു നസ്‌റിന്റെ ആത്മഹത്യ.

വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ജാവേദ് രോഗബാധിതനാണെന്ന് അറിയുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും 6 മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്.

ജാവേദിന്റെ മരണ വാര്‍ത്തയറിഞ്ഞ നസ്‌റിന്‍ മാതാവിന്റെ വസതിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

രക്താര്‍ബുദം ബാധിച്ച ഭര്‍ത്താവ് മരിച്ച് ഒരു മണിക്കൂറിന് ശേഷം ഭാര്യ തൂങ്ങിമരിച്ചു


SUMMARY: Mumbai: Nasrin Jahan Sheik (24) committed suicide just an hour after her husband, Javed (26) died at a local civic hospital on Tuesday afternoon in Malwani. Her husband lost the battle against blood cancer which was detected two months after their marriage. Nasrin and Javed got marriage just six months ago. Nasrin and Javed’s marriage was a love marriage.

Keywords: Love, Suicide, Death, Blood Cancer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia