17000 രൂപ മടക്കിനല്‍കിയില്ല; യുവതിയെ ജീവനോടെ കത്തിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 22.05.2016) മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ക്ക് അറുതിയാവുന്നില്ല. കടം വാങ്ങിയ പതിനേഴായിരം രൂപ തിരികെ നല്‍കാത്തതിന് യുവതിയെ ജീവനോടെ കത്തിച്ചു. മുംബൈയിലെ ധഹാനു പ്രദേശത്താണ് സംഭവം.

27കാരിയായ കവിത കോത്താരിയെയാണ് മൂന്നുപേര്‍ ജീവനോടെ കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രത്‌നം ഇന്‍ഫോടെക് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിക്ഷേപിക്കാനാണ് കവിത പതിനേഴായിരം രൂപ കടം വാങ്ങിയത്. ഉയര്‍ന്ന ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കടമെടുത്തത്. എന്നാല്‍ നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല. ഇതോടെയാണ് കടം കൊടുത്തവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അച്ഛനെ വിളിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാതിരുന്നതോടെ യുവതിയെ ജീവനോടെ കത്തിക്കുകയായിരുന്നു.
17000 രൂപ മടക്കിനല്‍കിയില്ല; യുവതിയെ ജീവനോടെ കത്തിച്ചു

SUMMARY: Three men were arrested in Vasai on Wednesday in connection with the murder of a 27-year-old woman, who was burnt alive and her body was dumped in a jungle in Wangaon near Dahanu.

Keywords: Mumbai, Murder, Kidnap, Arrest
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia