SWISS-TOWER 24/07/2023

ശാസ്ത്രജ്ഞയാണെന്ന വ്യാജേന ഐ.എസ്.ആര്‍.ഒയില്‍ കയറിപറ്റിയ യുവതി അറസ്റ്റില്‍

 


ADVERTISEMENT

ശാസ്ത്രജ്ഞയാണെന്ന വ്യാജേന ഐ.എസ്.ആര്‍.ഒയില്‍ കയറിപറ്റിയ യുവതി അറസ്റ്റില്‍
ബാംഗ്ലൂര്‍: ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞയാണെന്ന വ്യാജേന ബാംഗ്ലൂരിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കയറിപറ്റിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കനത്ത സുരക്ഷയ്ക്കിടെ നടന്ന മീറ്റിംഗില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞയാണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാണ് ഇവര്‍ പങ്കെടുത്തത്. 44കാരിയായ യുവതിയെ ഒക്ടോബര്‍ ആറ് വരെ റിമാന്റ് ചെയ്തു.

എന്നാല്‍ അറസ്റ്റിലായ യുവതി 10 വര്‍ഷമായി വിഷാദരോഗത്തിന് ചികില്‍സയില്‍ കഴിയുകയാണെന്ന് ഇവരുടെ ഭര്‍ത്താവ് അറിയിച്ചു. അഹമ്മദാബാദ് സ്വദേശിയാണ് യുവതി. യുവതിക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത് കേരളത്തില്‍ നിന്നുമാണെന്ന നിഗമനത്തിലാണ് പോലീസ്. യുവതിയില്‍ നിന്ന് രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
SUMMERY: Bangalore: A woman in Bangalore has been arrested after she was found carrying a fake ID card that declared she was a senior scientist with the Indian Space and Research Organization (ISRO) in Bangalore.

keywords: National, Arrest, ISRO, Scientist, Woman, Bangalore,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia