കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ച വീട്ടമ്മയെ നഗ്നയാക്കി

 


കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ച വീട്ടമ്മയെ നഗ്നയാക്കി
ബിജ്നോര്‍ (ഉത്തര്‍പ്രദേശ്): കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ച വീട്ടമ്മയെ നഗ്നയാക്കി. നാട്ടുകൂട്ടങ്ങളാണ്‌ വീട്ടമ്മയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. മുഖത്ത് കരിഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത വീട്ടമ്മയെ രക്ഷപ്പെടുത്താന്‍ മകന്‍ ശ്രമിച്ചുവെങ്കിലും മകനും ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ബാലാ ദേവിയെന്ന സ്ത്രീയെയാണ്‌ നാട്ടുകൂട്ടം മര്‍ദ്ദിച്ചത്.

തന്നെ മര്‍ദ്ദിച്ചവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്ന്‌ ബാലാ ദേവി പറഞ്ഞു. തന്റെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കിയ തന്നെ അക്രമികള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ബാലാ ദേവി പറഞ്ഞു. ബാലാ ദേവിയെ മര്‍ദ്ദിച്ചവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പ്രബല്‍ പ്രതാപ് ബിജ്നോര്‍ എസ്.പി അറിയിച്ചു.

SUMMERYBijnor, Uttar Pradesh:  A Khap Panchayat or caste council in Madhi village in Uttar Pradesh allegedly stripped a woman, blackened her face and beat her for helping young couple to elope. The woman's son who tried to intervene and protect his mother was also beaten up.

Key Words: National, Stripped, Uttar Pradesh, Ghap Panjayath, Eloped woman, son, assault. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia