പരാജയഭീതി; രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മല്‍സരിക്കും?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: പരാജയഭീതിമൂലം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ അമേത്തിയില്‍ നിന്ന് ഇപ്രാവശ്യം മല്‍സരിക്കില്ലെന്ന് സൂചന. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിത സീറ്റു നോക്കി രാഹുലിനെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഇതിനായി കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. മാണ്ട്യ, ബെല്‍ഗാം, ഉഡുപ്പിചിക്മന്‍ഗലൂര്‍ എന്നിവയാണവ.

പരാജയഭീതി; രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മല്‍സരിക്കും?അടുത്തിടെ കര്‍ണാടക സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി തുംകുര്‍, ബെല്‍ഗാം എന്നിവിടങ്ങളില്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമാണോ എന്ന് കണ്ടെത്താനായിരുന്നു റാലികള്‍ സംഘടിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.
1977ല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിരാഗാന്ധി, 1978ല്‍ ചിക്മന്‍ ഗലൂരില്‍ നിന്ന് മല്‍സരിച്ചാണ് വീണ്ടും അധികാരത്തിലെത്തിയത്.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന ഏറ്റവും മോശം തിരഞ്ഞെടുപ്പാകും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 89 സീറ്റുകളാണ് ലഭിക്കുക.

അമേത്തി രാഹുലിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും എ.എ.പിയുടെ ഉല്‍ഭവത്തോടെ സ്വന്തം മണ്ഡലത്തെ വിശ്വസിക്കാനാകില്ലെന്ന നിലയിലാണ് രാഹുല്‍ ഗാന്ധി.

SUMMARY: The political grapevine is rife with rumours about Rahul Gandhi simultaneously contesting from Amethi in UP and a safe constituency in Karntaka for the Lok Sabha.

Keywords: Rahul Gandhi, Karnataka, Congress, Lok Sabha


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia