2016ഓടെ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി

 


മഥുര: (www.kvartha.com 02/02/2015) അടുത്ത വര്‍ഷത്തോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി.

നിലവിലെ ഇന്ത്യ ചരിത്രം മാറ്റിയെഴുതുമെന്ന സൂചനയും സ്വാമി നല്‍കി. നിലവിലെ സിലബസില്‍ ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്രമാണ് പഠിപ്പിക്കുന്നത്. കേന്ദ്രത്തില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ രൂപീകരിച്ചതോടെ നിലവിലെ സിലബസ് മാറും സ്വാമി പറഞ്ഞു.
2016ഓടെ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി
ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 80 ശതമാനമാണെന്നും അവര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കീഴില്‍ ചിതറിക്കിടക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

SUMMARY: Mathura: BJP leader Subramanian Swamy on Sunday said if construction of Ram temple does not start in Ayodhya by 2016 he would approach court.

Keywords: Ram Temple, Subramanian Swamy, Vishwa Hindu Parishad, Ayodhya, BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia