SWISS-TOWER 24/07/2023

ഭര്‍ത്താവ് ജീവനോടെ കത്തിയെരിയുമ്പോള്‍ ഭാര്യ ടിവി കണ്ടുകൊണ്ടിരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 12.06.2016) ഭര്‍ത്താവ് ജീവനോടെ കത്തിയെരിയുമ്പോള്‍ സമീപത്തെ മുറിയില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സുതാപ ഭരതിനേയും (57) ഇവരുടെ പുരുഷ സുഹൃത്തിനേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സര്‍വീസില്‍ നിന്നും വിരമിച്ച രഞ്ജിത് കുമാര്‍ ഭരത് (63) ആണ് സംശയകരമായ സാഹചര്യത്തില്‍ മരിച്ചത്. മണ്ണെണ്ണയൊഴിച്ചാണ് തീകൊളുത്തിയിരിക്കുന്നത്. ഇത് ഇയാള്‍ സ്വയം ചെയ്തതാണോ അതോ മറ്റാരെങ്കിലും ചെയ്തതാണൊ എന്ന് വ്യക്തമല്ല.

ജി വിംഗിലെ ഫ്‌ലാറ്റില്‍ നിന്നും ശനിയാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ തീയും പുകയും ഉയരുന്നതുകണ്ട സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. ദമ്പതിമാരുടെ ശ്രദ്ധ കിട്ടാനായി ഓടിക്കൂടിയവര്‍ ബഹളം വച്ചെങ്കിലും ആരുമെത്തിയില്ല.

ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ജനല്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ ടിവി കണ്ടുകൊണ്ടിരിക്കുന്ന ഭാര്യയേയാണ് കണ്ടത്. ഇവര്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

സമീപത്തെ മുറിയില്‍ കത്തിചാമ്പലായ രഞ്ജിത് കുമാറിന്റെ മൃതദേഹം കണ്ടെത്തി. സംശയം തോന്നിയ പോലീസ് ഭാര്യയെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിക്കാതെ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
ഭര്‍ത്താവ് ജീവനോടെ കത്തിയെരിയുമ്പോള്‍ ഭാര്യ ടിവി കണ്ടുകൊണ്ടിരുന്നു

SUMMARY: KOLKATA: Firemen broke into a smoke-filled apartment in Manicktala government colony on Friday midnight to a macabre sight — a 57-year-old woman covered in soot and kerosene watching TV as her husband lay burnt to death in the next room.

Keywords: KOLKATA, Firemen, Broke into, Smoke-filled, Apartment, Manicktala government colony, Friday, Midnight, Macabre sight, 57-year-old, Woman, Covered, Soot, Kerosene, Watching TV
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia