ഡല്‍ഹിക്കെന്തിനാണ് ഉപ മുഖ്യമന്ത്രി? ബിജെപി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 15.06.2016) ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ആക്രമണം തുടരുകയാണ്  ബിജെപി. പാര്‍ലമെന്ററി സെക്രട്ടറിയുടെ പോസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിച്ച ബില്‍ പ്രസിഡന്റ് തള്ളിയതോടെയാണ് ബിജെപി അവസരം മുതലെടുത്ത് രംഗത്തുവന്നത്.

ഡല്‍ഹിക്ക് എന്തിനാണ് ഒരു ഉപമുഖ്യമന്ത്രിയെന്നാണ് ഇപ്പോള്‍ ബിജെപിയുടെ ചോദ്യം. ഭരണ പരാജയത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ പഴി ചാരുകയാണെന്ന് ബിജെപി നേതാവ് ഷാസിയ ഇല്‍മി ആരോപിച്ചു.

കേജരിവാളിനെതിരെ പ്രവര്‍ത്തിക്കുകയല്ലാതെ മോഡിക്ക് വേറെ പണിയില്ലേ എന്നായിരുന്നു ഇല്‍മിയുടെ ചോദ്യം. കേജരിവാളിന് ഇഷ്ടം പോലെ സമയമുണ്ടെന്നും ഗോവയില്‍ നിന്നും ഹൈദരാബാദിലേയ്ക്കും അവിടുന്ന് പഞ്ചാബിലേയ്ക്കും യാത്ര ചെയ്യുന്ന കേജരിവാളിന് ഡല്‍ഹിയെ കുറിച്ച് ചിന്തയില്ലെന്നും അവര്‍ ആരോപിച്ചു.

ഡല്‍ഹിക്കെന്തിനാണ് ഉപ മുഖ്യമന്ത്രി? ബിജെപി


SUMMARY: New Delhi : Continuing their assault on the Delhi Chief Minister for targeting President Pranab Mukherjee over rejecting the Aam Aadmi Party’s (AAP) Bill to exclude the post of Parliamentary Secretary from the office of profit, the Bharatiya Janata Party (BJP) on Tuesday launched a new salvo on Arvind Kejriwal asking him why did he need a Deputy Chief Minister in the first place.

Keywords: New Delhi, Assault, Delhi, Chief Minister, Targeting, President, Pranab Mukherjee, Rejecting, Aam Aadmi Party, Allegation, National, AAP, Bill. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia