സമാജ് വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ മാത്രം യുപിയില്‍ കലാപം ഉണ്ടാക്കുന്നത് ആര്?

 


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ മാത്രം കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്താണെന്ന ചോദ്യം വിരല്‍ ചൂണ്ടുന്നത് ചില വസ്തുതകളിലേയ്ക്കാണ്. 2012 മാര്‍ച്ചില്‍ ചെറുപ്പക്കാരനായ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേയ്ക്ക് എത്തിയപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ചിലത് പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നരവര്‍ഷത്തെ ഭരണത്തിനിടയില്‍ യാതൊരു മാറ്റവും യുപിയില്‍ ഉണ്ടാക്കാന്‍ അഖിലേഷിന് കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

2012 ജൂണ്‍ 2ന് കോസി കലനിലെ മഥുരയിലുണ്ടായ അക്രമസംഭവത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ആരാധനാലത്തിനുപുറത്തെ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്.

2012 ജൂലൈ 23ന് ബരില്ലിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജോഗി നവദയിലെ ഒരു ആരാധനാലയത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തില്‍ സംഗീതം ഉയര്‍ന്നതാണ് അക്രമത്തില്‍ അവസാനിച്ചത്. പിന്നീട് ആഗസ്റ്റ് 12നും ഇവിടെ സംഘര്‍ഷമുണ്ടായെങ്കിലും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും അതീവ സുരക്ഷ ഒരുക്കുകയും ചെയ്തതിനാല്‍ സ്ഥിതി ശാന്തമായി.

2012 സെപ്റ്റംബര്‍ 16ന് ഒരു വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതിന്റെ പേരില്‍ 6 പേരാണ് ഗാസിയാബാദില്‍ കൊല്ലപ്പെട്ടത്.

 സമാജ് വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ മാത്രം യുപിയില്‍ കലാപം ഉണ്ടാക്കുന്നത് ആര്?
2012 ഒക്ടോബര്‍ 24ന് ഫൈസാബാദിലുണ്ടായ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ദുര്‍ഗ പൂജയോടനുബന്ധിച്ചാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 2013 സെപ്റ്റംബര്‍ 3ന് ഷാംലിയയില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിസാരയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തീവ്രത മനസിലാക്കാന്‍ പോന്ന ചില സംഭവങ്ങള്‍ മാത്രമാണിത്. ഇത്തരം സംഭവങ്ങളുടെ വന്‍ നിരതന്നെയാണ് യുപിയില്‍ വര്‍ഷം തോറും സംഭവിക്കുന്നത്. ഇതിലെ അവസാന സംഭവമാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുസാഫര്‍നഗറില്‍ സംഭവിച്ചത്. 31 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ നൂറിലേറെ. പലരും ജീവന്‍ രക്ഷിക്കാന്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി. ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഗ്രാമങ്ങള്‍ ശൂന്യമായി.

സംഭവങ്ങള്‍ അഖിലേഷിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരായുകയും ഓരോ 12 മണിക്കൂറിലും റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. കലാപത്തിനുപിന്നില്‍ ബിജെപിയാണെന്ന് സമാജ് വാദി കുറ്റപ്പെടുത്തുമ്പോള്‍ കലാപം തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ബിജെപിയും ആരോപിക്കുന്നു.

പരസ്പരം കുറ്റപ്പെടുത്തുമ്പോഴും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 2002ല്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെ താഴെയിറക്കി സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തിയതിനുശേഷം യുപിയില്‍ കലാപങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പങ്കില്ലേ? സംസ്ഥാനത്തെ സമുദായ സംഘര്‍ഷങ്ങളേയും കലാപങ്ങളേയും മുതലെടുത്ത് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടി. ന്യൂനപക്ഷത്തിന്റെ ക്ഷേമങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് വരുത്തിതീര്‍ക്കുമ്പോഴും സംസ്ഥാനത്തെ ഇരുസമുദായങ്ങള്‍ക്കിടയിലും സംഘര്‍ഷം നിലനില്‍ക്കണമെന്നും ആ സംഘര്‍ഷം വോട്ടാക്കിമാറ്റാനും ശ്രമിക്കുന്ന പാര്‍ട്ടിയാണ് മുലായം സിംഗ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി. മുസ്ലീം വോട്ടുകളെയാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. തീവ്രവാദ സ്വഭാവമുള്ള കേസുകളില്‍ മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ച സമാജ് വാദി പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2014ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ വിജയം നേടേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ കലാപങ്ങള്‍ സംസ്ഥാനത്ത് അരങ്ങുവാഴേണ്ടതും പാര്‍ട്ടിയുടെ ആവശ്യമാണ്.

SUMMARY: New Delhi: In March 2012, when the Akhilesh Yadav became the Chief Minister of Uttar Pradesh, much was expected from him. However, almost one and a half years down the line he is being seen as a man who has been unable to stem crime and violence in his state.

Keywords: Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia