അയോധ്യയില്‍ കമാന്റോ സ്‌റ്റൈല്‍ ട്രെയിനിംഗ് ക്യാമ്പുകളുമായി ഭജ്‌റംഗ് ദള്‍
May 24, 2016, 14:12 IST
ADVERTISEMENT
അയോധ്യ: (www.kvartha.com 24.05.2016) അയോധ്യയില്‍ കമാന്റോ സ്‌റ്റൈല്‍ ട്രെയിനിംഗ് ക്യാമ്പിന് വലതുപക്ഷ സംഘടനകളിലൊന്നായ ഭജ്‌റംഗ് ദള്‍ തുടക്കമിട്ടു. തോക്കുകളും വാളുകളും ലാത്തികളും ഉപയോഗിച്ചാണ് പരിശീലനം. സ്വയം പ്രതിരോധിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സംഘടന പറയുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ഭജ്‌റംഗ്ദള്‍ യുപിയില്‍ വ്യാപകമായി ഇത്തരം ട്രെയിനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ജൂണ്‍ 5 വരെ സുല്‍ത്താന്‍ പൂര്‍, ഗോരഖ്പൂര്‍, പിലിഫിത്, നോയിഡ, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
സ്വയം പ്രതിരോധമെന്ന പേരിലാണ് ഭജ്‌റംഗ്ദള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും ഇതിന് പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങളാണുള്ളത്. വളരെ സെന്‍സിറ്റീവായ രാമക്ഷേത്ര വിഷയം ഇതിലൊന്ന് മാത്രം.
ബിജെപി നേതാക്കള്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും തീവ്രവലതുപക്ഷ സ്വഭാവം വെച്ചുപുലര്‍ത്തുന്ന നേതാക്കളായ സുബ്രഹ്മണ്യം സ്വാമി, യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവര്‍ ഇതേകുറിച്ച് നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
രാമക്ഷേത്ര വിഷയത്തില്‍ സുപ്രീം കോടതി ഹിന്ദുക്കള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സ്വാമി. വിധിയുണ്ടായാല്‍ ഈ വര്‍ഷം അവസാനത്തോടെ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് സ്വാമി പറഞ്ഞു.
Keywords: Ayodhya, VHP, Bhajrang Dal, മലയാളം വാര്‍ത്ത

Bajrang Dal conducts its annual self defence camps in Ayodhya (UP) pic.twitter.com/nUE0U5EDXA— ANI UP (@ANINewsUP) May 23, 2016
SUMMARY: The Bajrang Dal recently organised a training camp in which its workers were trained to use arms and other weapons. The annual 'self defence' camp of the right-wing outfit, which was organised in Ayodhya, witnessed workers training with rifles, swords and lathis.Bajrang Dal conducts its annual self defence camps in Ayodhya (UP) (14/05/16) pic.twitter.com/VLdnMAmES3— ANI UP (@ANINewsUP) May 23, 2016
Keywords: Ayodhya, VHP, Bhajrang Dal, മലയാളം വാര്‍ത്ത
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.