ആരാണ് വിരാട് കോലിയുടെ കാമുകി? പരീക്ഷയില്‍ വന്ന ചോദ്യം!

 


താനെ: (www.kvartha.com 18.10.2016) ആരാണ് വിരാട് കോലിയുടെ കാമുകി? താനെയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ചോദ്യപേപ്പറിലെ ചോദ്യം ഇതായിരുന്നു. ഫിസിക്കല്‍ ട്രെയിനിംഗ് പരീക്ഷയിലാണ് രസകരമായ ചോദ്യമുണ്ടായത്. ചോദ്യത്തോടൊപ്പം തിരഞ്ഞെടുക്കാനായി ചില ഉത്തരങ്ങളുമുണ്ടായിരുന്നു.

പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍ എന്നിവരുടെ പേരുകളായിരുന്നു തിരഞ്ഞെടുക്കാനായി കൊടുത്തിരുന്നത്. ഭിവന്തി പട്ടണത്തിലെ ചാച്ച നെഹ്‌റു ഹിന്ദി ഹൈസ്‌കൂളിലാണ് ഈ ചോദ്യമടങ്ങിയ ചോദ്യപേപ്പര്‍ വിതരണം ചെയ്തത്.

ചോദ്യപേപ്പര്‍ ഓണ്‍ലൈനിലെത്തിയതോടെ സംഭവം കൊഴുത്തു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇതിനിടെ ഒരു പ്രാദേശിക ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചോദ്യത്തിന്റെ ഉത്തരവാദിത്വം പിടി അദ്ധ്യാപകനാണെന്ന് പറഞ്ഞ് പ്രിന്‍സിപ്പാള്‍ എ.ആര്‍ പാണ്ഡെ ഒഴിഞ്ഞുമാറി.

ആരാണ് വിരാട് കോലിയുടെ കാമുകി? പരീക്ഷയില്‍ വന്ന ചോദ്യം!

SUMMARY: Hundreds of Class 9 Physical Training (PT) students of a local school were stumped when asked to answer an exam question on: 'Who is Virat Kohli's girlfriend?'.

Keywords: National, Virat Kohli, Cricket, Anushka Sharma, Priyanka Chopra, Deepika Padukone

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia