Prediction | അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിക്കും? തായ്‌ലൻഡിലെ ഹിപ്പോയുടെ പ്രവചനം; വീഡിയോ

 
Who Will Win the US Presidential Election? Thai Hippo’s Prediction Goes Viral
Who Will Win the US Presidential Election? Thai Hippo’s Prediction Goes Viral

Image Credit: Screenshot of an X post by New York Post

●കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു. 
● സോഷ്യൽ മീഡിയയിൽ വൈറലായ 'മൂ ഡെങ്' സമീപകാലത്ത് വലിയ ശ്രദ്ധ നേടുന്നു.

ബാങ്കോക്ക്: (KVARTHA) ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 2024 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് പ്രവചിച്ച് തായ്‌ലൻഡിലെ ഒരു കുഞ്ഞു ഹിപ്പോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലെ 'മൂ ഡെങ്' എന്ന പേരിലുള്ള ഈ ഹിപ്പോ, ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ കമല ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നാണ് പ്രവചിച്ചത്.

തിങ്കളാഴ്ച പുറത്തുവന്ന ഒരു വീഡിയോയിൽ, ട്രംപിന്റെയും കമല ഹാരിസിന്റെയും പേരുകൾ എഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകൾ മുന്നിൽ വച്ചപ്പോൾ, ‘മൂ ഡെങ്’ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് തിരഞ്ഞെടുത്തു. അതേസമയം, കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു. 


2024 ജൂലൈ 10-ന് ജനിച്ച മൂ ഡെങ് എന്ന കുഞ്ഞുഹിപ്പോ സാമൂഹ്യമാധ്യമങ്ങളിലെ താരമാണ്. എക്‌സിലും ടിക്‌ടോക്കിലുമായി പുറത്തുവന്ന മൂ ഡെങിന്റെ നിരവധി വിഡിയോകള്‍ ഇതിനകം വൈറലാണ്. അടുത്തിടെ ഇതിഹാസ നർത്തകൻ മൈക്കല്‍ ജാക്‌സൻ്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന 'മൂണ്‍വാക്കിലൂടെ' മൂ ഡെങ് സമൂഹ്യമാധ്യമങ്ങള്‍ കയ്യടക്കിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളില്‍ കമല മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ടുകള്‍.  പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

#MooDengPrediction, #ThaiHippo, #USPresidentialElection, #DonaldTrump, #KamalaHarris, #ViralVideo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia