Found Dead | വിദ്യാര്‍ഥിയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ അഴുകിയ നിലയില്‍

 


കൊല്‍കത: (www.kvartha.com) വിദ്യാര്‍ഥിയുടെ മൃതദേഹം കൊഐഐടി ഖരക്പൂരിലെ കാംപസ് ഹോസ്റ്റല്‍ മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മെകാനികല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഫൈസാന്‍ അഹ് മദി(23)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.

അടുത്തിടെയാണ് അസമിലെ ടിന്‍സൂകിയ സ്വദേശിയായ ഫൈസാന്‍ ഹോസ്റ്റലിലേക്ക് മാറിയതെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചതായും ഐഐടി അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥി ആത്മഹത്യ ചെയതതാണെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫൈസാന്റെ മരണത്തില്‍ അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി.

Found Dead | വിദ്യാര്‍ഥിയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ അഴുകിയ നിലയില്‍

കഴിഞ്ഞ മാസവും രണ്ട് വ്യത്യസ്ത കാംപസുകളില്‍ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 15ന് ഐഐടി മദ്രാസില്‍ എയ്‌റോ സ്‌പേസ് ബിരുദ വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 17 ഐഐടി ഗുവാഹതിയില്‍ ഒരു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.

Keywords: Kolkata, News, West Bengal, National, Found Dead, Death, Student, Police, West Bengal: student found dead in IIT-Kharagpur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia